Wednesday, September 10, 2025

Croatia

ക്രൊയേഷ്യ
അഡ്രിയാടിക് തീരത്തുള്ള സാദർ (Zadar) നഗരത്തിൽ ഈയിടെ പോവുകയുണ്ടായി . ചെറിയ ഒരു യാത്ര കുറിപ്പും ചിത്രങ്ങളും.
അഡ്രിയാടിക് കടൽ തീരം ഒരു ജനപ്രിയ യൂറോപ്യൻ വേനല്കാല വിനോദസഞ്ചാര കേന്ദ്രം ആണ് . Zadar ,Dubrovnik, Split , Pula ,Hvar തുടങ്ങിയ സ്ഥലങ്ങൾ ആണ് ഏറ്റവും ജയപ്രിയം . സമ്മർ അവധി സമയത്ത് റയാൻ എയർ (RyanAir) തുടങ്ങിയ വിമാന കമ്പനികൾ നല്ല ഒഫ്ഫെര്സ് തരും .അത്തരം ഒരു ഓഫർ zadar ഇലോട്ടു , പിന്നെ ഗൂഗിൾ ഇമേജ് സെർച്ച്‌ ചിത്രങ്ങൾ , തീരുമാനം എടുക്കാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല .പോരാഞ്ഞു ക്രൊയേഷ്യ ഈയിടെ വിസ നിയമങ്ങൾ മാറ്റിയിട്ടുണ്ട് . പുതിയ നിയമം വെച്ച് multiple എൻട്രി schengen വിസ അല്ലെങ്ങിൽ യൂറോപ്യൻ യൂണിയൻ രേസിടെൻസ് പെര്മിറ്റ് ഉണ്ടെങ്കിൽ കടത്തി വിടും.
പെട്ടന്ന് തന്നെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു . ചീപ്പ്‌ ആയതു കൊണ്ട് റയാൻ എയർ ഇന് ഓണ്‍ലൈൻ ചെക്കിൻ മാത്രം . പേപ്പർ ബോര്ടിംഗ് കാർഡ്‌ പ്രിന്റെഡ്‌ നിര്ബന്ധം . അല്ലെങ്കിൽ അതിനും കാശു കൊടുക്കണം . താമസത്തിന് ഒരു അപര്റ്റ്മെന്റ് ബൂകിംഗ്.കോം വഴി അറേഞ്ച് ചെയ്തു . ചെറിയ ഒരു ഫീ കൊടുത്താൽ അപര്റ്റ്മെന്റ് ഉടമസ്തൻ തന്നെ എയർപോർട്ടിൽ വന്നു പിക്ക് ചെയ്യാം എന്നു ഏറ്റു . മദ്ധ്യ ഡെന്മർകിലെ ബില്ലുണ്ട് (Billund) എന്ന എയർപോർട്ടിൽ നിന്നും ആണ് ഫ്ലൈറ്റ് . ഞാൻ താമസിക്കുന്ന ഒൽബൊർഗ് ( Ålborg ) എന്ന സ്ഥലത്ത് നിന്നും 3 മണിക്കൂർ ട്രെയിൻ + ബസ്‌ പിടിക്കണം ബില്ലുണ്ട് എത്താൻ .
തുടക്കം തന്നെ പിഴച്ചു . ലഗേജ് ഡ്രോപ്പ് ,സെക്യൂരിറ്റി ,എക്സ് രേ കുന്തവും ഒക്കെ കഴിഞ്ഞു നോക്കി വന്നപ്പോൾ ചീപ്പ്‌ റയാൻ എയർ 3 മണിക്കൂർ ലേറ്റ് ആണെന്ന് sms വന്നു . കാലത്ത് തന്നെ എഴുനേറ്റു ട്രെയിൻ പിടിച്ചു വന്നതൊക്കെ വേസ്റ്റ് .എന്തായാലും എല്ലാവര്ക്കും 35 ഡാനിഷ് ക്രോനെർ മീൽ വൗചെർ റയാൻ എയർ വക ഫ്രീ . ഉടനെ തന്നെ അപര്റ്റ്മെന്റ് ഓണർ ഇനെ മെയിൽ ചെയ്തു . അണ്ണൻ arrival സമയം നോക്കി വരാം എന്ന് അറിയിച്ചു . മൂന്ന് മണിക്കൂർ ഉറങ്ങിയും ,ഇരുന്നും ,റയാൻ എയർ ഇനെ ശപിച്ചു കൊണ്ടും , മാരകമായി ബോർ അടിച്ചും ഏതാണ്ട് തീർത്തു . വേനൽ അവധി സമയം ആയതു കൊണ്ട് വൻ തിരക്കാണ്‌ . ഒന്ന് എഴുനേറ്റു നടന്നു വന്നാൽ ഇരിക്കാൻ സ്ഥലം കാണില്ല .
എന്തായാലും ഭാഗ്യത്തിന് പിന്നെയും ലേറ്റ് ആയില്ല . 3 മണിക്കൂര് കഴിഞ്ഞപ്പോൾ ഫ്ലൈറ്റ് അന്നൌൻസ് ചെയ്തു . Schengen ഏരിയ വിട്ടു പോകുന്നത് കാരണം immigration ചെക്ക്‌ ഉണ്ട് . അധിക സമയം എടുത്തില്ല , ബോര്ടിംഗ് ഗേറ്റിൽ എത്തി . അവിടെയും റയാൻ എയർ ഇന്റെ തന്ത്രങ്ങൾ . കുറച്ചു എക്സ്ട്രാ കൊടുതിരുനെങ്കിൽ നേരത്തെ ബോർഡ്‌ ചെയ്യാം . എന്തായാലും വലിയ ലഗേജ് ഒന്നും ഇല്ലാത്തതു കൊണ്ടും ഒറ്റകായത് കൊണ്ടും ഏറ്റവും അവസാനം ആണ് ബോർഡ്‌ ചെയ്തത് . ബാഗ്‌ വെക്കാൻ സ്ഥലം അന്വേഷിച്ചു കഷ്ടപെടെണ്ടി വന്നില്ല . ലെസ്സ് ലഗേജ് മോർ കംഫോര്ട്ട് . അടുത്ത് മദ്ധ്യ വയസ്കരായ ക്രൊയേഷ്യൻ couple ആയിരുന്നു ഇരുനത് . തൊണ്ണൂറുകളിലെ യുഗോസ്ലാവ് യുദ്ധ സമയത്ത് ബാല്കാൻ രാജ്യങ്ങിൽ നിന്നും ഡെന്മാര്ക്ക് ഇലോട്ടു അഭായര്തികൾ വന്നിട്ടുണ്ട് .
ഫ്ലൈറ്റ് സമയം ഏതാണ്ട് രണ്ടു മണിക്കൂർ ആണ് . സമയത്തിന് തന്നെ എത്തി . ഒരു ചെറിയ എയർപോർട്ട് ആണ് . നടന്നു കയറണം . നേരെ ഇമ്മിഗ്രഷൻ ചെക്ക്‌ . പെട്ടന്ന് തീര്ന്നു . ചെക്കിൻ ബാഗ്‌ വരാൻ കാത്തിരുപ്പ് . അതും കിട്ടി പുറത്തിറങ്ങി . ലോക്കൽ കാശു വേണം .അപര്റ്റ്‌മെന്റുകൾ കാർഡ്‌ ഒന്നും സ്വീകരികുനില്ല . പുറത്തേക്കുള്ള വഴികടുത്തു തന്നെ ATM മെഷീൻഉകൾ നിരന്നു നിക്കുന്നു . കാർഡ്‌ ഇട്ടു കാശെടുത്ത് (ക്രൊയേഷ്യൻ കുന (Croatian Kuna) ആണ് സംഭവം) പുറത്തിറങ്ങി . ഡെന്മാര്ക്ക് ഇൽ നിന്ന് പുറപെടുമ്പോൾ അവിടെ മഴ പെയ്യുക ആയിരുന്നു , അത്യാവശ്യം തണുപ്പും . ഇവിടെ മുടിഞ്ഞ ചൂട് അനുഭവപെട്ടു . വെറുതെ അല്ല വെള്ളക്കാരുടെ കുത്തിയോഴുക്ക് !.
പുറത്തു NARAYAN എന്നാ ഒരു കാര്ഡും പിടിച്ചു അപര്റ്റ്മെന്റ് ഓണർ കാത്തു നില്പുണ്ടായിരുന്നു. ഹലോ പറഞ്ഞു പരിചയപെട്ടു . യകൊവ് ക്രോലോ (Jakov Krolo ) എന്നാണ് പേര് .ഏതാണ്ട് മുപതു വയസ്സ് പ്രായം കാണും. ഫാമിലി ബിസിനസ്‌ ആണ് അപര്റ്റ്മെന്റ് റെന്റൽ . ഇതിനു പുറമേ പാർട്ട്‌ ടൈം ആയി ഒരു സ്കൂളിൽ ചരിത്ര അധ്യാപകൻ ആയി ജോലി നോക്കുനുണ്ട് എന്നും യകൊവ് പറഞ്ഞു . ഡെന്മാര്ക്ക് ഇനെ പറ്റിയും ഇന്ത്യയെ പറ്റിയും യകൊവ് ചോദിച്ചു. അണ്ണൻ എന്തോ ഡാനിഷ് സീരിയൽ ഒക്കെ കണ്ടു സ്കാണ്ടിനവ്യൻ വെൽഫയർ മോടെല്ലിൽ വൻ impressed ആണ് ( The Bridge ആണ് യകൊവ് പറഞ്ഞ സീരിയൽ : താല്പര്യമുള്ളവർക്ക് കണ്ടു നോക്കാം , netflix torrent ഒക്കെ കിട്ടേണ്ടതാണ് ) . ക്രൊയേഷ്യൻ സർകാർ പോളിസികളെ ഒക്കെ അങ്ങേരു വൻ വിമര്ശനം . മിടിൽ ക്ലാസ്സ്‌ ഇന് ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ് . ടൂറിസം ആണ് പ്രധാന വരുമാന സ്രോതസ് . സീസണ്‍ സമയത്ത് മാക്സിമം കാശുണ്ടാക്കണം അല്ലെങ്കിൽ ഗോപി. ഗ്രീസും സ്പൈനും കഴിഞ്ഞാല തൊഴിൽ ഇല്ലായ്മയിൽ മൂന്നാം സ്ഥാനം ആണ് ക്രൊയേഷ്യക്ക് ഉള്ളത് . അധികം വ്യവസായം ഒന്നും ഇല്ല . ഉള്ളത് യുദ്ധം കഴിഞ്ഞുള്ള സ്വകാര്യവല്കരണത്തിൽ എല്ലാം പോയി കിട്ടി . എല്ലാ ബാങ്കിലും വിദേശ നിക്ഷേപം ആണ് പോലും . ഇന്ത്യയും കണക്കാണ് എന്ന് ഞാനും ഉണര്തിച്ചു . . അല്ലെങ്കിൽ ഞാൻ ഈ ഡെന്മാര്ക്ക് ഇൽ വന്നു കിടകില്ലല്ലോ .
ക്രൊയേഷ്യൻ ഭൂപ്രകൃതി കുറച്ചു ഉണങ്ങിയ്താണ് ഈ ഭാഗത്ത്‌ . ഒലിവ് മരങ്ങളും , ചില കുറ്റിചെടികളും ആണ് പ്രധാനം ആയി കാണുനത് .
ഏതാണ്ട് 20 മിനിറ്റ് ഇൽ താമസ സ്ഥലം എത്തി . 26,Ulica ante trumbića അതാണ്‌ അഡ്രസ്‌ . സിറ്റി സെന്റര് ഇൽ നിന്ന് കുറച്ചു ദൂരെ ആണ് .ഒരു residential ഏരിയ , കുറെ വീടുകൾ . ബസ്‌ സ്റ്റേഷൻ (Autobusni Kolodvor) വളരെ അടുത്ത് . നടക്കാവുന്ന ദൂരം . ഒരു മാതിരി എല്ലാ വീട്ടിലും ധാരാളമായി മുന്തിരി വള്ളി പടര്തിയിട്ടുന്ദ് , ഇഷ്ടം പോലെ മുന്തിരി കുലകളും . നല്ല വള കൂറുള്ള മണ്ണ് ആണെന്ന് തോനുന്നു . മുന്തിരി മാത്രം അല്ല തക്കാളി ,അത്തിപഴം ,കിവിപഴം ,തണ്ണിമത്തൻ ,പ്ലം ,ഒലിവ്,ഉരുളൻ കിഴങ്ങ് ,വെളുത്തുള്ളി മുതലായവയും വീടുകളില കൃഷി ചെയുന്നു .
യകൊവും അമ്മയും താമസിക്കുന്ന വീട് , പിന്നെ 2 റെന്റൽ അപര്റ്റ്മെന്റ് അതാണ്‌ സെറ്റപ്പ് . സാദർ ഇനെ പറ്റി ചെറിയ ഒരു ആമുഖം യകൊവ് തന്നു . ബീച്ചിൽ എങ്ങിനെ എത്താം ,നഗരത്തിലെ ചരിത്ര പ്രാധാന്യമായ സ്ഥലങ്ങൾ . ബസ്‌ സ്റ്റേഷൻ എവിടെ ആണ് , കടകൾ എവിടെ ആണ് തുടങ്ങിയവ . കാശു മൊത്തം അഡ്വാൻസ്‌ കൊടുത്തു . 2 BHK apartment ആണ് . ബെഡ് റൂമിൽ ഒരെണ്ണം A/C . അടുകളയിൽ ഫ്രിഡ്ജ്‌ ,ഗ്യാസ് അടുപ്പ് , പാത്രങ്ങൾ ,ഡൈനിങ്ങ്‌ ടേബിൾ എല്ലാം ഉണ്ട് . പുറത്തു ഗാർഡൻ മേശയും കസേരയും ഒരു ബീച് കുടയുടെ താഴെ സജ്ജീകരിച്ചിരിക്കുന്നു . എനിക്ക് നന്നായി വിശകുന്നു എന്ന് തോന്നിയത് കൊണ്ടാണെന്ന് തോനുന്നു യകൊവ് കുറെ pancake കൊണ്ട് തന്നു പിന്നെ അമ്മയെ പിക്ക് ചെയ്യണം എന്ന് പറഞ്ഞു അങ്ങേരു സ്ഥലം വിട്ടു . ഇതൊക്കെ കഴിഞ്ഞതോടെ സമയം ഏതാണ്ട് രാത്രി എട്ടു മണി കഴിഞ്ഞു . വേനൽ സൂര്യാസ്തമയം വൈകുനത് കാരണം പുറത്തിറങ്ങാം എന്ന് തീരുമാനിച്ചു പെട്ടന്ന് ഒരു കുളി കുളിച്ചു , പാൻ കേക്ക്ഉം വിഴുങ്ങി നേരെ ബീച് ലക്ഷ്യമാക്കി വെച്ച് പിടിച്ചു.
വൻ ആത്മവിശ്വാസം (എപ്പഴതെയും പോലെ ) ആയതു കൊണ്ട് യകൊവ് തന്ന മാപ് ഒന്നും എടുത്തില്ല , വെറുതെ ഇറങ്ങി അങ്ങേരു പറഞ്ഞ ഒരു ഏകദേശ വഴിയില നടന്നു . കുറച്ചു നടന്നപ്പോൾ പറഞ്ഞ ബസ്‌ സ്റ്റേഷൻ എത്തി . Autobusni Kolodvor Zadar എന്ന് എഴുതി വെച്ചിട്ടുണ്ട് . 15 മിനുട്ടിൽ ബീച് / മരീന എത്തും എന്നായിരുന്നു യകൊവിന്റെ അവകാശവാദം . എന്തായാലും ഒരു ഒരു മണിക്കൂർ നടന്നപ്പോൾ കടൽ എത്തി . അപ്പോഴേക്കും സൂര്യനും അസ്തമിച്ചു . എന്തായാലും അങ്ങേരു പറഞ്ഞ സ്ഥലം ആണെന്ന് തോനിയില്ല. അങ്ങേരെന്തോ സീ ഒർഗെൻ (കടലിന്റെ തിര വെച്ച് ശബ്ദം ഉണ്ടാകുന്ന ഒരു സംഗീതോപകരണം ) , പിന്നെ വേറെ എന്തെരോ ഒരു ലൈറ്റ് എഫ്ഫക്റ്റ്‌ (ഗ്രീറ്റിങ്ങ്പ ദി സണ്‍ ) പറ്റിയൊക്കെ പറഞ്ഞിരുന്നു . ഞാൻ എത്തിപെട്ടിടുളത് ഏതോ ലോക്കൽ അലവലാതികൾ കുത്തി മറിയുന്ന സ്ഥലത്താണ് . എന്തായാലും സൂര്യാസ്തമയം കഴിഞ്ഞുള്ള twilight നല്ല color . കുറച്ചു ഫോട്ടോ എടുത്തു നേരെ തിരിഞ്ഞു നടന്നു . സാടരിലെ സൂര്യാസ്തമയം എന്തോ വൻ ആണെന്ന് Alfred Hitchcock പറഞ്ഞിട്ടുണ്ട് എനൊക്കെ ആണ് വെപ്പ് . ഏതോ റിവ്യൂ ഇൽ വായിച്ചതാണ് .
മൊത്തം ബിൽഡിംഗ്‌ , വഴികൾ ഒക്കെ കണ്ടാൽ ഏതാണ്ട് ഇന്ത്യ പോലെ ഉണ്ട് . മൈന്റെനൻസ് ഇല്ലാതെ ആകെ പൊട്ടി പൊലിഞ്ഞു കിടക്കുന്നു . പല ബില്ടിംഗ് കളിലും പണ്ട് യുദ്ധത്തിൽ ഷെൽ വീണ പാട് ഒക്കെ ചെതിതെച്ചു വെച്ചിട്ടുണ്ട് . യൂറോപ്പിൽ ഇമ്മാതിരി തറ സ്ഥലവും , ഇത്ര ചൂടുള്ള കാലാവസ്ഥയും (രാത്രിയിലും) ആദ്യമായാണ് അനുഭവം . വടക്കൻ യൂറോപ്പ് പോലെ സുരക്ഷിതം ആയിരികില്ല എന്നൊരു സംശയം ഉണ്ടായിരുന്നു . പക്ഷെ വളരെ സേഫ് ആയാണ് തോന്നിയത് .
ഏതാണ്ട് നേർ രേഖയിൽ സഞ്ചരിച്ചത് കൊണ്ട് തിരിച്ചുള്ള വഴി കണ്ടു പിടിക്കാൻ പ്രയാസം ഉണ്ടായില്ല . തിരിച്ചു വരുന്ന വഴി സൂപ്പർ മാർക്കറ്റ്‌ ഒക്കെ നോക്കി വെച്ചു . (യകൊവ് പറഞ്ഞത് പോലെ മൊത്തം വിദേശ മൂലധനം ആണ് , Spar ,Lidl തുടങ്ങിയ കോമണ്‍ brands ) താമസം സെല്ഫ് കാറെരിംഗ് ആണ് .സാധാരണ ബെഡ് ആൻഡ്‌ ബ്രേക്ക്‌ഫാസ്റ്റ് എന്ന ഒരു സെറ്റപ്പ് ആണ് ഉണ്ടാകുക . ഇത് എല്ലാം നമ്മൾ തന്നെ നോക്കണം . തിരകിട്ടു ബുക്ക്‌ ചെയ്തത് കാരണം താമസം കുറച്ചു അധികം ചിലവെരിയത് ആയി പോയി. ഒരാള്ക്കു യകൊവിന്റെ അപര്റ്റ്മെന്റ് വളരെ കൂടുതൽ ആണ്. ഒരു നാല് പേര്ക്ക് താമസിക്കാൻ ഉള്ള സൗകര്യം ഉണ്ട് !.
10 മണി കഴിഞ്ഞിട്ടും വഴിയില ആളുകള് ഉണ്ട് . വീടെത്തി , നല്ല ക്ഷീണം നേരെ കിടന്നുറങ്ങി .
പിറ്റേന്ന് ഏതാണ്ട് 8 മണി ആയപ്പോൾ എഴുനേറ്റു Spar വരെ പോയി ബ്രേക്ക്‌ഫാസ്റ്റ് സാമഗ്രികൾ വാങ്ങി കൊണ്ട് വന്നു . ക്രോയഷ്യൻ കുനയും ഡാനിഷ് ക്രോനെരും ഏതാണ്ട് സമം ആണ് യൂറോ വില . സാധനങ്ങളുടെ വില ഡെന്മാര്ക്ക് ഇനെ അപേക്ഷിച്ച് കുറച്ചു കുറവാണ് , പക്ഷെ ശരാശരി ശംബള നിലവാരം വെച്ച് നോക്കുമ്പോൾ നല്ല കൂടുതൽ തന്നെ ആണ് വിലകൾ . ഭക്ഷണ സാമഗ്രികളുടെ നിലവാരം വളരെ നല്ലതാണു . എല്ലാം locally grown ആൻഡ്‌ organic . അക്കരപച്ച എഫ്ഫക്റ്റ്‌ ആയിരിക്കാം , പക്ഷെ ഡാനിഷ് ഫുഡ്‌ ഐറ്റംസ് ഇനെക്കാൾ ക്വാളിറ്റി ഉണ്ടായിരുന്നു എന്നാണ് എന്റെ ഒരു ഇത് .
ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞു മാപ് നോക്കി പോകേണ്ട വഴി മനസിലാക്കി . ബസ്‌ സ്റ്റേഷൻ ഇന് മുൻപിൽ നിന്ന് വലത്തോട്ട് തിരിയണം . അതാണ്‌ പറ്റിയത് . എന്തായാലും ബാഗും തൂക്കി ഇറങ്ങി മാപ് നോക്കി പോയി അവസാനം കടൽ എത്തി . നല്ല ഒരു മരിന .കുറെ ബോട്ട് ,കപ്പൽ ഒക്കെ ഉണ്ട് . കൊള്ളാവുന്ന വെള്ളം , വളരെ ക്ലിയർ ആയതു . അത്ര ആഴം ഇല്ല , അടിത്തട്ടു കാണാം .ഇഷ്ടം പോലെ മീനുകളും . നമ്മുടെ നാട്ടിൽ കാണുന്ന കണംബ് / ഇളമീൻ (mullet ) എന്നാ മത്സ്യം ആണെന്ന് തോനുന്നു .
ചരിത്രപരമായ സ്ഥലങ്ങൾ എല്ലാം സാദർ പഴയ നഗരം (old town ) ആണ് ഉള്ളത് . അതൊരു ചെറിയ കോട്ടയ്ക്കു അകത്തു ആണ് കിടങ്ങ് ഒക്കെ ഉള്ളത് .ഞാൻ താമസിച്ച സ്ഥലം ഒക്കെ പിന്നീട് യുഗോസ്ലാവ്യൻ regime ഉണ്ടാക്കിയ കമ്മ്യൂണിറ്റി ഹൌസിംഗ് പ്രോജെക്ട്സഇന്റെ ഭാഗം ആയിരിക്കണം . അതാണ്‌ വെറും കോണ്‍ക്രീറ്റ് കാടു ആയി പോയത് .
ഈ പറഞ്ഞ പഴയ നഗരത്തിനകത്ത്‌ കുറെ റോമൻ ചരിത്ര അവശിഷ്ടങ്ങൾ കാണുകയുണ്ടായി . 9 ആം നൂടാണ്ടിൽ നിര്മിതമായ ഒരു പള്ളിയും ഇതിനു അടുത്ത് തന്നെ ഉണ്ട് . ആ പള്ളിയും അതിന്റെ ഗോപുരവും ആണ് സാദർ നഗരത്തിന്റെ മുഖമുദ്ര .
വളരെ ഇടുങ്ങിയ വഴികൾ ആണ് ഇതിനകത്ത് . പഴയ കെട്ടിടങ്ങള സംരക്ഷിക്കാൻ ഉള്ള ശ്രമം ഒന്നും ഇല്ല എന്ന് തോനുന്നു . എല്ലാം നല്ല പോലെ പൊളിഞ്ഞും നിറം കെട്ടും കിടപ്പാണ് . കുറെ രേസ്ടുരന്റ്റ്‌ ഉകൾ ഇവിടെ പ്രവര്തികുന്നുണ്ട് അത് പോലെ തന്നെ ടൂറിസ്റ്റ് ഓഫീസുകളും .
അതിനകത്ത് കുറെ കറങ്ങി തിരിഞ്ഞു അവസാനം ഒരു മാർക്കറ്റിൽ എത്തി . അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകൾ ആണ് നടത്തിപ്പുകാർ . പലതരം പച്ചകരികളും , പഴങ്ങളും ,പൂക്കളും , ചീസ് ,മത്സ്യം തുടങ്ങിയവ . എല്ലാത്തിനും അതിന്റെതായ സെക്ഷൻ ഉണ്ട് . മീൻ മാർക്കറ്റിൽ (അത് തുറന്ന മാർക്കറ്റ്‌ അല്ല ) ഒന്ന് കയറി ഇറങ്ങി . നീരാളി , കണവ തുടങ്ങിയ കിരാതമായ ഐറ്റംസ് ഇഷ്ടം പോലെ .
വൻ ചൂട് കാരണം അധികം ചുറ്റിത്തിരിയാൻ നിന്നില്ല . ഏതാണ്ട് ഉച്ച ആയപ്പോൾ വീട്ടില് തിരിച്ചു എത്തി .
ലഞ്ച് കഴിച്ചു കുറച്ചു നേരം ഉറങ്ങി . ചായകുടി കഴിഞ്ഞപ്പോൾ ആണ് നമ്മുടെ Hitchcock പറഞ്ഞ സൂര്യാസ്തമയം ഒന്ന് കണ്ടേക്കാം എന്നൊരു തോന്നൽ .
“The sunset of Zadar is the world’s most beautiful and incomparably better than in Key West, Florida.”
അസ്തമയ സമയം നോക്കി . 8.45 PM ആണ് ഈ പറഞ്ഞ Hitchcock അസ്തമയം . ഇഷ്ടം പോലെ സമയം . ഷൊപ്പ്പിങ്ങ് , ചില്ലറ ജോലികൾ എല്ലാം തീർത്തു ഒരു 8 മണി ആയപ്പോൾ പിന്നെയും ബീച് ഇലോട്ടു പുറപെട്ടു .
ബീച്ച് എന്ന് പറയാൻ പറ്റില്ല . നീളത്തിൽ ഒരു promenade ആണ് . ഇടയ്ക്കു വെള്ളത്തിലോട്ട് പടികൾ കെട്ടി ഇറക്കിയിട്ടുണ്ട് . രണ്ടു ആധുനിക സംഭവങ്ങൾ കൂടി ഉണ്ടാകിയിട്ടുന്ദ് .
1. Sea organ . കടലിന്റെ തിര കൊണ്ട് സംഗീതം ഉണ്ടാകുന്ന ഒരു ഉപകരണം . promenade ഇന്റെ താഴെ . മോശമില്ല ഒരു ജാതി random സംഗീതം . കാറ്റും കൊണ്ട് കേട്ടിരിക്കാൻ രസമുണ്ട് .
2. Greeting the sun . LED യും സോളാർ പനെലുകളും വെച്ചുള്ള ഒരു വലിയ illuminated disco ഫ്ലോർ എന്ന് പറയാം . പകൽ സംഭവം സോളാർ energy എടുകുന്നു . രാത്രി ഒരു ലൈറ്റ് ഷോ . കാണാൻ രസമുണ്ട് . ഒരു പൂരത്തിന്റെ ആള് അതിന്റെ മുകളിൽ ഉണ്ടാരുന്നു എന്ന്നും പറഞ്ഞു കൊള്ളട്ടെ .
അങ്ങിനെ പറഞ്ഞു വന്നു അസ്തമയ സമയം ആയി . ഞാൻ നേരത്തെ തന്നെ കൊള്ളാവുന്ന ഒരു പൊസിഷൻ കണ്ടു പിടിച്ചു അവിടെ നിന്നു . മൊശമില്ല . നിറങ്ങൾ വളരെ മനോഹരം . കയ്യിൽ ഉള്ള തറ ക്യാമറയുടെ ഊപ്പാട് ഇളക്കി , ഒരു മാതിരി എല്ലാ മാനുവൽ സെറ്റിംഗ്സ് ഉം ട്രൈ ചെയ്തു.
അസ്തമയം കഴിഞ്ഞു old town ഒന്നും കൂടി കറങ്ങി . പള്ളി തുടങ്ങിയ സംഭവങ്ങളുടെ പടം പിടിച്ചു . അപ്പ്പോഴേക്കും സമയം കുറെ വൈകിയിരുന്നു . വീട്ടിലോട്ടു നടന്നു ഒരു 11 ആയപ്പോൾ വീടെത്തി .
ക്രോയഷ്യയെ കുറിച്ച് യാത്രയിൽ മനസിലകിയ കാര്യങ്ങൾ .
ഭാഷ
എല്ലാ യാത്രക്കും മുൻപ് പ്രാദേശിക ഭാഷ പഠിക്കാൻ ഒരു ശ്രമം നടത്താറുണ്ട്‌ .
ക്രോയഷ്യൻ ഒരു സ്ലാവിക് ഭാഷ ആണ് . റഷ്യൻ , ചെക്ക് ,പോളിഷ് തുടങ്ങിയ ഭാഷകൾ ആയാണ് സാമ്യം . എനികരിയവുന്ന ഡാനിഷ് ,ജർമൻ ,ഇംഗ്ലീഷ് വെച്ച് ഒരു കാര്യവും നടക്കും എന്ന് തോനിയില്ല . അക്കങ്ങൾ ,ദിവസപേരുകൾ ,മാസ പേരുകൾ ഇതിനൊന്നും ഇംഗ്ലീഷ് ആയി ഒരു ബന്ധവും ഇല്ല
പിന്നെ ഒരു ഗുണം: എഴുതുന്ന പോലെ തന്നെ ആണ് പറച്ചിലും .
ജനങ്ങൾ
ethnic croats തന്നെ ആണ് മൊത്തം . വലിയ സമ്പത്ത് വ്യവസ്ഥ ഒന്നും ഇല്ലാത്തതു കൊണ്ട് സാധാരണ യൂറോപ്പിൽ കാണുന്ന കുടിയേറ്റക്കാർ ഒന്നും ഇല്ലേ ഇല്ല . മദ്ധ്യ -വടക്കൻ യൂറോപ്യൻ ആളുകളെ അപേക്ഷിച്ച് കുറച്ചു സുഖലോലുപരും ആണെന്ന് തോന്നുന്നു . നോര്ടിക് രാജ്യങ്ങൾ പൊലെ ക്ലോക്ക് വർക്ക്‌ ജീവിത ശൈലി ഒന്നും അല്ല .
ഭക്ഷണം
കുറച്ചു ടര്കിഷ് ടച്ച്‌ ഉണ്ട്
കേവപ്ചിച്ചി (ćevapčići)ഒരുതരം കബാബ് , ബുരെക് (burek ) ചീസ് തുടങ്ങിയവ നിറച്ച ഒരുതരം പേസ്റ്റ്റി ഇതൊക്കെ ആണ് ഉള്ളത് . സീഫൂട് മോശമില്ല . നല്ല നിലവാരം പുലര്ത്തുന്ന പച്ചകറികൾ , ഒലിവ് എണ്ണ , പാൽ , ചീസ് , വൈൻ , ചെറി വൈൻ മുതലായവ കിട്ടും .
പ്ലിട്വിസ് തടാകങ്ങൾ (plitvice lakes )
--------------------------------------------------
സാടരിൽ നിന്നും ഒരു ദിന യാത്ര പോകാൻ പറ്റിയ ഒരു ഉഗ്രൻ സ്ഥലം ആണ് പ്ലിട്വിസ് തടാകങ്ങൾ (Plitvice Lakes National Park) ക്രോയഷ്യൻ ഇല Nacionalni park Plitvička jezera . വെബ്സൈറ്റ് ഇവിടെ http://www.np-plitvicka-jezera.hr/
ഈ സംഭവത്തെ പറ്റി ഞാൻ പണ്ടേ കേട്ടിടുണ്ട് . ക്രോയഷ്യയിൽ പോകാൻ ഉള്ള ഒരു പ്രധാന കാരണവും ഇത് തന്നെ . പക്ഷെ അന്ന് ഈ പറഞ്ഞ വിസ പ്രശ്നം , മടി തുടങ്ങിയ കാരണം ഒഴിവാക്കുകയായിരുന്നു .
പ്ലിട്വിസ് ഇൽ ഒരു ദിവസം കൊണ്ട് ട്രിപ്പ്‌ പോക്നാൻ പറ്റുമോ എനൊക്കെ ചോദിച്ചു tripadvisor ഇലൊക്കെ കുറെ പോസ്റ്സ് കാണാം . എന്റെ അഭിപ്രായത്തിൽ ഡേ ട്രിപ്പ്‌ വളരെ ഭംഗിയായി തീരും . കുറെ പേര് നേരത്തെ പോയി ഒരു ദിവസം താമസിക്കണം എനൊക്കെ പോസ്ടുനത് കണ്ടു . ക്രോയഷ്യയിലെ ഒരു മാതിരി ഏതു നഗരത്തില നിന്നും പ്ലിട്വിസ് ഡേ ട്രിപ്പ്‌ ഈസി ആയി ചെയ്യാം .
സാദർ ബസ്‌ സ്റ്റേഷനിൽ നിന്നും 830 AM നേരെ പ്ലിട്വിസ് പോകുന്ന ഒരു ബസ്‌ ഉണ്ട് . റിട്ടേണ്‍ ബസ്‌ കൂലി 165 ക്രോയഷ്യൻ കുന ആകും .ഇതിൽ സീറ്റ്‌ റിസർവേഷൻ ഉൾപെടും . എന്തായാലും തലേ ദിവസം തന്നെ ഞാൻ പോയിട്ട് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു . അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്ന ഒരു പെണ്ണുംപിള്ളയെ ആയിരുന്നു കൌണ്ടർ ഇൽ കിട്ടിയത് . റിട്ടേണ്‍ ടിക്കറ്റ്‌ ഒരു മാസം വാലിഡ്‌ ആണെന്ന് കൌണ്ടർ സ്ത്രീ പറഞ്ഞു . അത് എന്തെരോ എന്തോ .
tripadvisor ഇല പറഞ്ഞ misinformation കാരണം റിട്ടേണ്‍ ബസ്‌ സമയത്തിന് പിടിക്കാൻ പറ്റുമോ എന്നൊരു സംശയം ഉണ്ടായിരുന്നു . അത് കാരണം ബാഗിൽ ഒരു ജോഡി ഡ്രസ്സ്‌ , ബ്രഷ് പേസ്റ്റ് മുതലവയവ എടുത്തു വെച്ചു . ഏതെങ്കിലും കാരണവശാൽ ബസ്‌ മിസ്സ്‌ ആയാൽ അവിടെ വല്ലേടത്തും രാത്രി തങ്ങാം എന്ന്നൊരു പ്ലാന്നിംഗ് . 1000 HRK (HRK ക്രോയഷ്യൻ കുനയുടെ ഒഫീഷ്യൽ ഷോര്ട്ട് ഫോം ആകുന്നു ) കയ്യില കരുതി .
പിറ്റെന്നു കാലത്ത് ഏതാണ്ട് കറക്റ്റ് സമയത്ത് തന്നെ ബസ്‌ പുറപെട്ടു . ബസ്‌ ഫുൾ ആയിരുന്നു . വൈകി വന്ന കുറെ എന്നതിനെ ഡ്രൈവർ ഗെറ്റ് ഔട്ട്‌ അടിച്ചു . അപ്പുറത്ത് ഒരു ചിനകാരൻ ആണ് ഇരുനത് .
കുറെ ഉണങ്ങിയ സമതലങ്ങളിലൂടെ ഓടിയ ശേഷം ബസ്‌ ചില കയറ്റങ്ങൾ കയറി തുടങ്ങി . പ്ലിട്വിസ് ഒരു mountain lake സിസ്റ്റം ആണ് . രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ സ്ഥലം എത്തി .
നാഷണൽ പര്കിനു 2 പ്രവേശന കവാടങ്ങൾ ഉണ്ട് .
1. lower lakes
2. upper lakes
സ്ഥലം ഏതാണ്ട് എത്താറായപ്പോൾ ഒരു ക്രോയഷ്യൻ ഗൈഡ് ബസിലെ PA സിസ്റ്റം വെച്ച് ഒരു വിവരണം തന്നു . ബസ്‌ ആദ്യം എൻട്രി 1 ഇൽ പോകും പിന്നെ എൻട്രി 2 , അതിനു ശേഷം അടുത്തുള്ള ചില ഗ്രാമങ്ങളിലും പോകും . ആ ഗ്രാമങ്ങളിൽ താമസ സൗകര്യം ബുക്ക്‌ ചെയ്തിട്ടുളവർക്ക് വേണ്ടി ആണത് .
ഞാൻ എൻട്രി 2 ഇൽ ഇറങ്ങാൻ തീരുമാനിച്ചു . അപ്പർ lakes ഇല തുടങ്ങിയാൽ അധികം കയറ്റം കയറേണ്ടി വരില്ല എന്നായിരുന്നു എന്റെ ഒരു ഇത് .
ടിക്കറ്റ്‌ ഓഫീസ കുറച്ചു അകത്തു പോകണം . ഈ പാർക്ക്‌ ഇന് അകത്തു തന്നെ താമസ സൗകര്യം ഉണ്ട്. ഏതാണ്ട് 2 ഹൊറ്റെലുകൾ ഞാൻ കണ്ടതായി ഒര്കുന്നു .
ടിക്കറ്റ്‌ ഓഫീസിൽ വൻ ക്യൂ . ഒരു കൌണ്ടർ മാത്രമേ പ്രവര്തികുനുള്ളൂ . ഒരു 20 മിനുട്ട് നിന്നു ടിക്കറ്റ്‌ എടുത്തു . ഹൈ സീസണ്‍ ആയതു കൊണ്ട് 180 HRK ആകും . student discount കിട്ടും . ഓഫ്‌ സീസണ്‍ 110 HRK ആണ് ടിക്കറ്റ്‌ വില
കാടിനകത്തു കുറെ നീല തടാകങ്ങളും , വെള്ളച്ചാട്ടങ്ങളും ആണ് പ്ലിട്വിസ് ഇൽ ഉള്ളത് . മരം കൊണ്ടുലതും കൈവരി ഉള്ളതുമായ ഒരു നടപാത മൊത്തം ഉണ്ടാകിയിടുണ്ട് . ഒരുമാതിരി എല്ലാ കാഴ്ചകളും ഈ നടപാത വഴി സന്ദര്ഷിക്കാൻ സാധിക്കും . കുട്ടികളും , വയസയവരെയും കൊണ്ട് പോകാൻ അത്ര എളുപ്പം ആയി തോന്നിയില്ല .പലയിടത്തും പടികൾ ഉണ്ട് . അവിടെ സ്ട്രോല്ലെർ , വീൽ ചെയര് തുടങ്ങിയവ ഉപയോഗിക്കാൻ പറ്റില്ല. ഏതാണ്ട് 5 മണിക്കൂറ നടക്കണം .
മദ്ധ്യ -തെക്ക് യൂറോപ്പിൽ ഇൽ വളരെ സാധാരണമായ ഒരു geological landscape ആണ് Karst . limestone , dolomite,gypsum തുടങ്ങിയ porous rocks ആണ് karst ഇന്റെ പ്രത്യേകത . പ്ലിട്വിസ് ഒരു karst lake system ആണ് . ഒരു നദി തന്നെ കുറെ ഭൂപ്രതലതിലൂടെ ഒഴുകുന്നു പിന്നെ ഇത്തരം porous rocks കാരണം ഭൂമിക്കു അടിയിലൂടെ ഒഴുകുന്നു , പിന്നീട് പുറത്തു വരുന്നു . ഇത്തരം phenomena ആണ് ഈ തടാകങ്ങൾ ഉണ്ടാകുനത് . അടിത്തട്ടിൽ ഉള്ള calcium deposit , പിന്നെ വെള്ളത്തില ഉള്ള ചില സൂക്ഷ്മ ജീവികൾ ഒക്കെ കാരണം തടാകങ്ങല്ക്ക് വളരെ ആകര്ഷകമായ നിറങ്ങള കാണാൻ സാധിക്കും . നീല , പച്ച തുടങ്ങിയ നിറങ്ങളുടെ പല shades കാണാം . വളരെ biodiversity ഉള്ള സ്ഥലം ആണിത് . യൂറോപ്യൻ ബ്രൌണ്‍ കരടി , ചെന്നായ മുതലായവ ഈ കാടുകളിൽ ഉണ്ട് .
താല്പര്യമുള്ളവർക്ക് ഇവിടെ കൂടുതൽ വായിക്കാം .
ടിക്കെടിന്റെ പുറകിൽ ഒരു ഏകദേശ മാപ് അടയാളപെടുതിയിട്ടുന്ദ് . കൂടുതൽ വ്യക്തതയുള്ള route map വേണമെങ്കിൽ വാങ്ങാം . ജനകൂട്ടത്തിന്റെ കൂടെ കൂടാം എന്നാ ഒരു ഇതിൽ ഞാൻ ഇറങ്ങി . നടക്കാൻ ബുദ്ധിമുട്ട് ഉള്ളവര്ക്ക് ഒരു ട്രാം സർവീസ് ഉണ്ട് . ചില വ്യൂ പോയിന്റ്‌ വഴി ട്രാം സഞ്ചരിക്കും . ഈ ടിക്കറ്റ്‌ വെച്ച് 2 തവണ ട്രാം ഇൽ കയറാം .
ഏതായാലും അപ്പർ തടാകത്തിനെ കുറിച്ച് ഞാൻ വിചാരിച്ചത് ശരിയായിരുന്നു . തഴതോട്ടു കുറെ പടികൾ , അത് വഴി ഇറങ്ങി ഒരു വലിയ തടാകത്തിന്റെ കരയില എത്തി . നല്ല ലൈറ്റ് നീല തടാകം (ചിത്രങ്ങൾ ശ്രദ്ധികുക ), കണ്ണാടി പോലത്തെ ജലം , അടിത്തട്ട് കാണാം , ഇഷ്ടം പോലെ മീനുകൾ . ഇവിടുന്നു ഒരു ചെറിയ ബോട്ട് ഇൽ പോയിന്റ്‌ ബി എന്ന് മാപിൽ അടയാളപെടുതിയിടുള്ള സ്ഥലത്ത് എത്തണം . ട്രാം പോലെ തന്നെ ബോട്ട് ഇലും എൻട്രി ടിക്കറ്റ്‌ വെച്ച് 2 തവണ കയറാം .
കുറച്ചു നേരം വെയിറ്റ് ചെയ്തു , ഈ രൂട്ട് ഇൽ ഇടയ്കിടെ ബോട്ട് ഉണ്ട് . കുറച്ചു കഴിഞ്ഞപ്പോൾ ബോട്ട് വന്നു . വിന്ഡോ സീറ്റ്‌ തന്നെ കിട്ടി . തടാകം അത്യാവശ്യം ആഴം ഉണ്ട് . ഏതാണ്ട് അടിത്തട്ടു വരെ കാണാം .വെള്ളത്തിന്റെ നിറവും , മീനുകളും എല്ലാം കൂടി വളരെ കൌതുകകരമായ ഒരു അനുഭവം ആയിരുന്നു അത് .
പെട്ടന്ന് തന്നെ അക്കരെ എത്തി ഇറങ്ങി . അവിടെ ഒരു വലിയ route മാപ് വെച്ചിട്ടുണ്ട് . പോയിന്റ്‌ ബി ഇൽ നിന്ന് നടന്നാൽ നടപാത വഴി കുറെ കാഴ്ചകൾ കണ്ടു ഇവിടെ തന്നെ തിരിച്ചു എത്താം .
പലതരം hiking trails ഇവിടെ ഉണ്ട് . ഏറ്റവും എളുപ്പം ഉള്ള trail മുൻപ് പറഞ്ഞ നടപാത ആണ് . വേണമെങ്കില കുറച്ചൂടെ കുന്നു കയറി നടക്കാം . നല്ല വ്യൂ പോയിന്റ്‌ അങ്ങിനെ പോകുമ്പോൾ ആണ് ഉള്ളത് .
പര്കിനകത്തു ഭക്ഷണം വെള്ളം തുടങ്ങിയ സംഭവങ്ങൾ കിട്ടുന്ന ഒരു സ്ഥലം മാത്രമേ ഉള്ളൂ . അത് കൊണ്ട് അകത്തു കടകുനതിനു മുൻപ് തന്നെ അതൊക്കെ കയ്യില കരുതണം . പ്രവേശന കവാടത്തിനു അടുത്ത് തന്നെ restaurant , കടകൾ മുതലായവ ഉണ്ട് . വെള്ളം അത്യാവശ്യമായി കരുതണം . വേനലിൽ പെട്ടന്ന് dehydration സംഭവിക്കും . ജൂലൈ ഇൽ ഇവിടുത്തെ താപനില ഏതാണ്ട് 30 ഡിഗ്രി celcius ആയിരുന്നു .
എന്തായാലും പോയിന്റ്‌ ബി നടപാത വഴി മുന്നോട്ടു പോകാൻ തീരുമാനിച്ചു . നടക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല . വലിയ കയട്ടങ്ങലോ ഇറക്കങ്ങലോ ഇല്ല .കാടിനുള്ളിലൂടെ , തടാകത്തിനു മുകളിലൂടെ വെറുതെ നടക്കുക . ചെറുതും വലുതുമായ കുറെ അധികം വെള്ളച്ചാട്ടങ്ങൾ കാണാം . കുറച്ചു monotonous ആയി തോന്നി കുറച്ചു കഴിഞ്ഞപ്പോൾ .
വെള്ള ചാട്ടത്തിന്റെ ലോങ്ങ്‌ exposure കുറച്ചു ഫോട്ടോസ് എടുക്കാൻ ശ്രമിച്ചു . അതൊരു സൂപ്പർ എഫ്ഫക്റ്റ്‌ ആണ് . ക്യാമറ അത്ര ഗുണം ഉള്ളതല്ല (കാനോണ്‍ IXUS 140 ആണ് സംഭവം ) . സൂര്യ വെളിച്ചം വളരെ കൂടുതൽ ആയതു കൊണ്ട് വളരെ ഓവർ എക്സ്പൊസെദ് ആയി പോകുന്നു . കുറച്ചു ശ്രമിച്ചു ആ പരിപാടി നിർത്തി . ഒരു പക്ഷെ ഉച്ച തിരിഞ്ഞു സൂര്യന്റെ ശക്തി ഒന്ന് കുറഞ്ഞു വന്നാൽ ശേരിയകുംയിരിക്കണം . ലോങ്ങ്‌ exposure ഫോട്ടോ എടുക്കാൻ SLR ക്യാമറ ഒന്നും വേണ്ട . steady hands ഉണ്ടേൽ tripod um വേണമെനില്ല .
വെള്ളച്ചാട്ടം , തടാകം , മീൻ .. ഈ ഒരു combination കുറെ തവണ ആവർത്തിച്ചു കറങ്ങി തിരിഞ്ഞു അവസാനം പോയിന്റ്‌ ബി ഇൽ തന്നെ എത്തി . ഒരു 2 മണിക്കൂർ നടന്നിടുണ്ടാകണം .
ഇവിടുന്നു ഇനി 2 ബോട്ടുകൾ ഉണ്ട് . ഒന്നുങ്കിൽ വന്ന ബോട്ട് ഇൽ തന്നെ തിരിച്ചു പോയി എൻട്രി 2 ഇല എത്താം . അല്ലെങ്കിൽ വേറെ ഒരു ബോട്ട് പിടിച്ചു പോയിന്റ്‌ എ ഇൽ എത്താം . പോയിന്റ്‌ എ ഇല നിനും വേറെ ഒരു നടപാത വഴി എൻട്രി 1 എക്സിറ്റ് ഇൽ ചെല്ലാം .
സ്വാഭാവികമായി പോയിന്റ്‌ എ ഇൽ പോകാൻ തീരുമാനിച്ചു . ബോട്ട് വരാൻ കുറച്ചു വൈകി . കുറെ ആളുകളും ഉണ്ടായിരുന്നു . കുറെ ഫോട്ടോസ് എടുത്തു കാത്തിരുന്നു . രണ്ടാമത്തെ ബോട്ടിൽ ആണ് കയറാൻ പറ്റിയത് . നല്ല തിരക്ക് ആയതു കാരണം വിന്ഡോ സീറ്റ്‌ കിട്ടിയില്ല . ഈ ബോട്ട് യാത്ര കുറച്ചു സമയം ഉണ്ട് . ചിത്രങ്ങൾ ശ്രദ്ധിച്ചാൽ തടാകത്തിന്റെ ഒരു ലോങ്ങ്‌ ഷോട്ട് ഇൽ ഈ ബോട്ട് പോകുനത് കാണാൻ സാധിക്കും .
പോയിന്റ്‌ എ ഒരു വിശ്രമ സങ്കേതം ആണ് . ഒന്ന് രണ്ടു രേസ്ടുരന്റ്റ്‌ഉകളും , റസ്റ്റ്‌ റൂം മുതലായ സൌകര്യങ്ങളും ഉണ്ട് . അവിടെ കുറച്ചു കറങ്ങി തിരിഞ്ഞു തിരിച്ചു പോകാൻ തീരുമാനിച്ചു . തടാകത്തിന്റെ തീരം വഴി ഒരു നടപാത ഉണ്ട് , അത് വഴി പോയാല എൻട്രി 1 എത്തും എന്നാണ് മാപ് പറയുന്നത് .
കുന്നു കയറി പോകുന്ന ഒരു വഴി കണ്ടു . സാഹസികതയുടെ ഒരു അസ്കിത ഉള്ളത് കൊണ്ട് അത് വഴി പോകാൻ തീരുമാനിച്ചു . എന്തായാലും അത് കൊള്ളമാരുന്നു , കുന്നു കയറി മുകളിൽ എത്തിയപ്പോൾ അവിടെ കുറെ വ്യൂ പൊയന്റ്സ്‌ ഉണ്ടാക്കി വെച്ചിട്ടുണ്ട് . മറ്റേ വഴി പോയാൽ അതൊന്നും കാണാൻ പറ്റില്ലായിരുന്നു . ആൽബം ഇൽ അവസാനം ഉള്ള കുറെ ലോങ്ങ്‌ ഷോട്ട് തടാക പടങ്ങൾ ഒക്കെ അവിടുന്ന് പിടിച്ചതാണ് .
ഈ കുന്നു വഴി പോയാൽ എൻട്രി 1 എത്തില്ല എന്ന് പിടികിട്ടി . ഏതെന്നാൽ ഇത് മലയുടെ മുകളില ആണ് . പാർക്ക്‌ ഇന് പുറത്തു കടക്കാം ഇവിടുന്നും . പക്ഷെ മെയിൻ റോഡ്‌ എങ്ങിനെ ഇതും എന്നൊരു പിടി ഇല്ല . അത് കൊണ്ട് തിരിച്ചിറങ്ങി പോയിന്റ്‌ എ ഇൽ എത്തി തടാകത്തിന്റെ തീരത്ത് കൂടി ഉള്ള വഴിയിലൂടെ നടന്നു .
കുറച്ചു കൂടി ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളും , ശക്തി കൂടിയ rapids ഒക്കെ ആണ് ഇവിടെ ഉള്ളത് . ലോവേർ തടാകങ്ങൾ ആയതു കൊണ്ട് ചെറിയ ഒരു incline ഇൽ താഴോട്ടാണ് അധികം നടകുനത് . karst landscape ഇൽ വെള്ളം ഉണ്ടാക്കിയ കുറെ ഗുഹകൾ , കുഴികൾ ഒക്കെ കുറെ കണ്ടു .അധിക സമയവും തടാകത്തിന്റെ തീരത്ത് കൂടി നടക്കുക തന്നെ ആണ് ചെയ്തത് .
പിന്നെയും ഒരു 2 മണിക്കൂർ നടന്നിടുണ്ടാകണം . നല്ല ഉന്മേഷം തോനുന്ന ഒരു പ്രകൃതി ആണ് . ഏതാണ്ട് ഒരു എദെൻ തോട്ടത്തിൽ എത്തിയ ഒരു പ്രതീതി . അങ്ങിനെ ലോവേർ lakes മൊത്തം കണ്ടു എൻട്രി 1 ഇലോട്ടുള്ള വഴി അന്വേഷിച്ചു
. അപ്പോഴാണ്‌ ഒരു ഞെട്ടിക്കുന്ന സത്യം അറിഞ്ഞത് . ഒരു എട്ടോളം ഹൈര്പിൻ (hair pin ) മുകളിലോട്ടു നടക്കണം എൻട്രി 1 എത്താൻ . വേറെ വഴി ഒന്നും ഇല്ലാത്തതു കൊണ്ട് കയ്യിലുള്ള ആപ്പിൾ ജ്യൂസ്‌ഉം സിപ് ചെയ്തു കൊണ്ട് ആഞ്ഞു നടന്നു.
ഏതാണ്ട് അര മുക്കാൽ മണിക്കൂര് കൊണ്ട് മുകളിൽ എത്തി എക്സിറ്റ് വഴി പുറത്തിറങ്ങി .. ആപ്പിൾ ജ്യൂസ്‌ കാലി . ഒരു രണ്ടു orangina കൂടി വാങ്ങി വിഴുങ്ങി . അതോടെ ഏതാണ്ട് stabilize ചെയ്തു . അവിടെ കണ്ട ഒരു ബെഞ്ചിൽ കുറെ നേരം കിടന്നു ക്ഷീണം മാറ്റി . നല്ല വെയിൽ & ചൂട് . 4.45 ആയപ്പോൾ ബസ്‌ റെഡി ആയി നിക്കുനത് കണ്ടു . സീറ്റ്‌ മുൻപേ ബുക്ക്‌ ചെയ്തത് കൊണ്ട് വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല . ഇവിടെയും ഡ്രൈവർ കുറെ എന്നതിനെ getouthouse അടികുനത് കണ്ടു . അത് കൊണ്ട് റിട്ടേണ്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുക .
it is totally worth it
പ്ലിട്വിസ് ഇല നിന്ന് പുറപെട്ടു 2 മണിക്കൂറോളം കഴിഞ്ഞപ്പോൾ സാദർ എത്തി . താമസ സ്ഥലതോട്ടു നടന്നു . പെട്ടന്ന് ഒരു ഡിന്നർ ഫിക്സ് ചെയ്തു കഴിച്ചു . വൻ ക്ഷീണം .വേഗം തന്നെ കിടന്നുറങ്ങി .
സാദർ കൂടാതെ വേറെ ക്രോയഷ്യൻ നഗരങ്ങളെ കുറിച്ച് ചെറിയ ഒരു വിവരണം താഴെ കൊടുക്കുന്നു .
Zagreb . ഇത് തലസ്ഥാനം ആകുന്നു . ഓണ്‍ലൈൻ റിസർച്ച് വെച്ച് പോകാൻ അത്ര പറ്റിയ സ്ഥലം അല്ല . അത്യാവശ്യം വടക്ക് ഭാഗത്ത്‌ സ്ഥിതി ചെയുന്നു , കുറെ ഉള്ളിലും ആണ് . ഒരു ട്രിപ്പ്‌ base ആയി അത്ര ഉപയോഗം ഇല്ല .അഡ്രിയടിക് തീരത്ത് ഉള്ള നഗരങ്ങള ആണ് base ആക്കാൻ ഉചിതം .
Split - ഇത് അഡ്രിയടിക് തീരത്ത് തന്നെ ആണ് ഉള്ളത് . അത്യാവശ്യം വലിയ നഗരം . കുറെ റോമൻ ചരിത്രാവശിഷ്ടങ്ങൾ ഉള്ള സ്ഥലം . Diocletian's Palace ആണ് പ്രധാനം .
Pula - ഇതും അഡ്രിയടിക് തീരത്ത് തന്നെ. വലിയ ഒരു colosseum ഇവിടെ ഉണ്ട് .
Dubrovnik - Pearl of the Adriatic എന്നൊക്കെ ആണ് വിശേഷണം . ചില ഹോളിവുഡ് സെലെബ്രിടീസ് ഒക്കെ കാരണം വൻ ചിലവെരിയതായ ഒരു സ്ഥലം ആണിത്. പണ്ട് ശ്രീ ശ്രേയംസ് കുമാർ മാതൃഭൂമിയിൽ എഴുതിയ ഒരു ലേഖനം വായിച്ചതായി ഒര്കുന്നു Dubrovnik കുറിച്ച് . യൂഗോസ്ലാവ് യുദ്ധ സമയത്ത് അസാരം നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് . യുദ്ധ ശേഷം ഇപ്പോൾ എല്ലാം rebuild ചെയ്തു . അസാരം മൂട്ടശല്യം കൂടിയ സ്ഥലം എന്നൊരു ദുര്ഘ്യാതി കൂടി Dubrovnik ഇനുണ്ട് .
Hvar - ഇതൊരു ദ്വീപ് ആണ് . ക്രോയഷ്യൻ ഇബിസ എന്നാണ് അറിയപെടുനത് . കുറെ വൈറ്റ് ബീചെസ് ഒക്കെ ഉണ്ടെന്നു കേട്ടു .
ഈ അവസാനം പറഞ്ഞ നാലു സ്ഥലങ്ങളും ,ദാൽമെഷ്യ എന്നാ ഒരു region ഇൽ ആണ് ഉള്പെടുനത് .
അഡ്രിയടിക് തീരത്ത് ആയിരകണക്കിന് ദ്വീപുകൾ ഉണ്ട് . കുറെ cruise lines ഇവിടെ operate ചെയ്യുനുണ്ട് . Jadrolinja ആണ് ഒഫീഷ്യൽ ക്രോയഷ്യൻ ഷിപ്പിങ്ങ് കമ്പനി .
കടൽ കടന്നു ഇറ്റലിയിലെ കുറെ സ്ഥലങ്ങളില എളുപ്പം എത്താം . വെനിസ് ,അങ്കൊന (Ancona ) , തുടങ്ങിയ സ്ഥലങ്ങൾ ആണ് പ്രധാനം.
അങ്ങിനെ തിരിച്ചു പോകാനുള്ള സമയം ആയി . അതിന്റെ തലേന്ന് യകൊവ് വന്നു ഒരു ക്ഷേമാന്വേഷണം നടത്തി . എന്തോ ഒരു പുതിയ തരം ക്രോയഷ്യൻ പലഹാരവും തന്നു. റയാൻ എയർ ബോര്ടിംഗ് പാസിന്റെ പ്രിന്റ്‌ വേണമായിരുന്നു , അത് യകൊവ് എടുത്തു തരാം എന്ന് പറഞ്ഞു . കാലത്ത് തന്നെ എയർപോർട്ട് കൊണ്ട് വിടാം എന്നും അങ്ങേരു എട്ടു (ചെറിയ ഒരു എക്സ്ട്രാ കൊടുക്കണം ). പിറ്റേന്ന് കാലത്ത് 11 മണിക്കാണ് ഫ്ലൈറ്റ് .
പിറ്റേന് ഏതാണ്ട് ഒമ്പത് മണി ആയപ്പോൾ എയർപോർട്ട് ഇലോട്ടു പുറപെട്ടു . കുറച്ചു തിരകുണ്ടായിരുന്നു . ഇങ്ങോട്ട് വരുമ്പോൾ കണ്ട കുറെ മുഖങ്ങൾ പിന്നെയും കണ്ടതോര്കുന്നു . ഏതാണ്ട് അര മണിക്കൂർ ലേറ്റ് ആയാണ് പുരപെട്ടത്‌ . 2 മണിക്കൂറിൽ ബില്ലുന്ദ് എത്തി . ബസ്‌ വരാൻ കുറച്ചു സമയം കാത്തിരിന്നു , പിന്നീട് ബസ്‌ & ട്രെയിൻ പിടിച്ചു ഏതാണ്ട് 6 മണി ആയപ്പോൾ വീടെത്തി .